ADVERTISEMENT

ബെംഗളൂരു∙ ഹിമാചല്‍ പ്രദേശിനും ഗുജറാത്തിനും പിന്നാലെ, കർണാടകയിലും ഏക വ്യക്തി നിയമം ചർച്ചയാക്കി ബിജെപി. പാർട്ടി പ്രകടന പത്രികയില്‍ പറ‍‍ഞ്ഞ ഏക വ്യക്തി നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായി ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

ശിവമോഗ ജില്ലയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ‘‘വിവിധ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. സംസ്ഥാനത്തും അതേ പറ്റി പഠനം നടന്നുകൊണ്ടിരിക്കുന്നു. നിയമം നടപ്പിലാക്കൽ പ്രധാനമാണ്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തില്‍ ഏക വ്യക്തി നിയമം നടപ്പിലാക്കുമെന്ന് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പ്രഖ്യാപിച്ചിരുന്ന‌ു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഏക വ്യക്തി നിയമത്തെ ബിജെപി പ്രധാന ആയുധമായി ഉപയോഗിച്ചു. 2023ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലും ഏക വ്യക്തി നിയമം പ്രചാരണ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം.

English Summary: "Very Seriously" Considering Uniform Civil Code: Karnataka Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com