ADVERTISEMENT

കണ്ണൂരിന്റെ വിപ്ലവ സൂര്യനെന്ന് അണികൾ വാഴ്ത്തുന്ന, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് ഇന്ന് പിറന്നാൾ. 1952 നവംബർ 27ന് ജനിച്ച അദ്ദേഹത്തിന്റെ പിറന്നാളിന് മറ്റൊരു പ്രത്യേകതയുണ്ട്. ജയരാജൻ പാർട്ടി അംഗമായി അരനൂറ്റാണ്ടു തികയ്ക്കുന്ന മുഹൂർത്തം കൂടിയാണിത്. 1972 ൽ ആണ് ജയരാജൻ പാർട്ടി അംഗമാകുന്നത്. നിലവിൽ പാർട്ടി കമ്മിറ്റികളിൽ തുടരാനുള്ള പ്രായപരിധി 75 ആണെന്നിരിക്കെ സജീവ രാഷ്ട്രീയത്തിൽ 5 വർഷം കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം. കമ്മിറ്റികളിൽ നിന്നു പുറത്തു പോയാലും, രാഷ്ട്രീയം പ്രാണവായു പോലെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ ചിന്തകളിൽ നിന്നുള്ള പിന്മാറ്റമുണ്ടാകില്ല. ആർഎസ്എസുകാരുടെ വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചെത്തിയ അദ്ദേഹത്തിന് അന്ന് ഏറ്റ പരുക്കുകൾ ഇപ്പോഴും പരിമിതി തീർക്കുന്നുണ്ട്. വസ്ത്രം ധരിക്കാനും സ്മാർട് ഫോണിൽ ചില കാര്യങ്ങൾ ചെയ്യാനുമെല്ലാം പരസഹായം വേണം. കൂടെയുള്ളവരാണ് അതെല്ലാം ചെയ്തു കൊടുക്കുന്നത്. ജയരാജൻ പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്നും അർഹിക്കുന്ന സ്ഥാനത്ത് അദ്ദേഹം എത്തിയില്ലെന്നും കരുതുന്ന ധാരാളം പേരുണ്ട്. അക്രമത്തിന്റെ സൂത്രധാരനെന്ന് ആക്ഷേപിക്കുന്നവരുണ്ട്. അരനൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ അനുഭവത്തിന്റെയും 70ൽ എത്തിയ ജീവിതാനുഭവത്തിന്റെയും പശ്ചാത്തലത്തിൽ പി.ജയരാജൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com