ADVERTISEMENT

നെടുങ്കണ്ടം∙ സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വീട്ടുടമ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. രാമക്കല്‍മേട് തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന് സെപ്റ്റിടാങ്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴി ഇടിഞ്ഞു വീണാണ് അപകടം.

രണ്ടാൾ താഴ്ചയുള്ള കുഴിയിലേയ്ക്ക് മണ്ണും വലിയ കല്ലുകളും ഇടിഞ്ഞ് മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജോലിക്കാരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

English Summary: Man killed in Landslides in Idukki, Nedumkandam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com