ജി 20 അധ്യക്ഷസ്ഥാനം വലിയ അവസരം, ആഗോള നന്മ ലക്ഷ്യം: നരേന്ദ്ര മോദി

man-ki-baat
(Photo: Twitter/ ANI)
SHARE

ന്യൂഡൽഹി∙ ജി 20 അധ്യക്ഷപദം വലിയ അവസരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ജി20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചതിൽ അഭിമാനിക്കുന്നതായി നിരവധിപ്പേർ കത്തെഴുതിയിരുന്നു. ഇതു നമുക്കു വലിയൊരു അവസരമാണ്. ആഗോള നന്മയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണം.’’– പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ ‘വിക്രം എസ്’ വിജയകരമായി വിക്ഷേപിച്ചതിൽ ഐഎസ്ആർഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടം അയൽരാജ്യങ്ങളുമായും പങ്കിടുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം വിക്ഷേപിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. .ഇന്ത്യയിലെ  യുവജനങ്ങൾക്ക് ആകാശം ഒരു പരിധിയല്ലെന്നും വലിയ ചിന്തകളിലൂടെ വലിയ നേട്ടങ്ങൾ സ്വന്തമാക്കൂയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ‌ആഹ്വാനം ചെയ്തു

English Summary: G20 presidency an opportunity, proud moment for us: PM Modi during Mann ki Baat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS