ADVERTISEMENT

കൊച്ചി∙ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് (എഐപിസി) സംസ്ഥാന കോൺക്ലേവ് വേദിയിൽ ഉദ്ഘാടകനെ മറന്ന് ശശി തരൂർ എംപി. മുഖ്യപ്രഭാഷണത്തിനിടെ വേദിയിലുള്ളവരുടെ പേരെടുത്ത് പറയുമ്പോൾ ഓൺലൈനായി ഉദ്ഘാടനം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേര് തരൂർ വിട്ടുപോവുകയായിരുന്നു. ‘അയ്യോ നമ്മുടെ ഉദ്ഘാടകൻ’ എന്ന പരാമർശത്തോടെ കെ.സുധാകരന്റെ പേര് എടുത്ത് പറഞ്ഞ് തരൂർ പ്രസംഗം തുടർന്നു.

‘അയ്യോ, നമ്മുടെ ഉദ്ഘാടകൻ..വേദിവിട്ട് പോയെന്നു തോന്നുന്നു, കാണുന്നില്ല. അദ്ദേഹവുമായി രാവിലെ ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് നേരിട്ടുവരാൻ കുറച്ച് അസൗകര്യമുണ്ട്. ഓൺലൈൻ വഴി വന്നതിൽ നന്ദി അറിയിക്കട്ടെ.’–തരൂർ പറഞ്ഞു. മാത്യു കുഴൽനാടൻ, ഹൈബി ഈഡൻ, കെ.എസ്. ശബരിനാഥൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

English Summary: Shashi Tharoor in Professional congresss state conclave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com