ADVERTISEMENT

തിരുവനന്തപുരം∙ സോളർ പീഡനക്കേസിൽ അടൂർപ്രകാശ് എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. 2018ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും ക്ലീൻ ചിറ്റ് നൽകിയിരുന്നു.

അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽവച്ചു പീഡിപ്പിച്ചെന്നും ബെംഗളൂരുവിലേക്കു വിമാന ടിക്കറ്റ് അയച്ചു ക്ഷണിച്ചുവെന്നുമാണു പരാതിക്കാരിയുടെ ആരോപണം. എന്നാൽ ഇവ അടിസ്ഥാനരഹിതമാണെന്നും ബെംഗളൂരുവിൽ അടൂർ പ്രകാശ് റൂം എടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

സോളർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഹൈബി ഈഡനെതിരായ സോളർ കേസ് പ്രതിയുടെ പരാതി. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസിനാവശ്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ ഹൈബിക്ക് സിബിഐ ക്ലീൻചിറ്റ് നൽകുകയായിരുന്നു.

English Summary: Solar rape allegation case: Adoor prakash acquitted by CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com