ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ കരുതല്‍ തടങ്കലും സ്വത്തു കണ്ടുകെട്ടലുമായി പൊലീസ്. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലഹരിക്കടത്ത് അറുതിയില്ലാതെ തുടരുന്നതോടെയാണ് കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കുന്നത്. ആദ്യഘട്ടത്തിൽ 161 പേരെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തും കണ്ടുകെട്ടുാനുമുള്ള നടപടിക്ക് അനുമതി തേടി പട്ടിക ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. കൊച്ചിയിലെ കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിജെ പാര്‍ട്ടികള്‍ സ്ഥിരമായി നടത്തുന്നവരെയും പങ്കെടുക്കുന്നവരെയും നിരീക്ഷിക്കാനും നിര്‍ദേശം നല്‍കി.

English Summary: Stringent action against Drug Dealers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com