പാലക്കാട്∙ ലോകകപ്പ് ഫുട്ബോൾ മത്സരം കണ്ടു മടങ്ങുന്നതിനിടെ നിർത്തിയിട്ട മിനി ലോറിക്കു പുറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. കാവിൽപ്പാട് പുളിച്ചിക്കോട് ബാലസുബ്രഹ്മണ്യന്റെ മകൻ ആദിൽ രാജ് (33) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെ പാലക്കാട് കൊപ്പം മണലിയിലാണ് അപകടം. ആദിലിനെ നാട്ടുകാരും പൊലീസും ചേർന്നു ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary: Youth killed in Road Accident in Palakkad