പാതി കത്തിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

half-burnt-body-found
Image.Manorama News
SHARE

മലപ്പുറം∙ തിരുനാവായ കൻമനത്ത് നവജാത ശിശുവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കൾ കടിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാവൂർ വളപ്പിൽ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചതായാണു വിവരം.

കണ്ടമ്പാറയി അലവിക്കുട്ടിയുടെ വീടിനടുത്ത് മാലിന്യം തള്ളുന്ന കുഴിയിലാണു പാതി കത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കാക്കകള്‍ കൊത്തിപ്പറിക്കുന്നതു കണ്ടാണ് അയല്‍ക്കാര്‍ ശ്രദ്ധിച്ചത്. മാലിന്യക്കുഴിയിലിട്ട് ആരോ കത്തിച്ച മൃതദേഹം തെരുവുനായ്ക്കൾ പിന്നീട് മാന്തിയെടുത്ത് കടിച്ചു പറിച്ചുവെന്നാണ് നിഗമനം. 

സമീപ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിലിട്ടു തീ കൊളുത്തിയശേഷം മണ്ണിട്ടു മൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്‍പ്പകഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയാണ്.

English Summary: Half burnt body of new born baby found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS