ADVERTISEMENT

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) കോവിഡ് വാക്സീൻ ‘ഇൻകോവാക്’ മറ്റു വാക്സീൻ സ്വീകരിച്ചവർക്കു ബൂസ്റ്റർഡോസായും സ്വീകരിക്കാൻ അനുമതിയായി. 18 വയസ്സിനു മുകളിലുള്ളവർക്കു നേരത്തെ തന്നെ വാക്സീൻ ഉപയോഗത്തിന് അനുമതിയുണ്ട്.

മറ്റു വാക്സീ‍നുകളുടെ 2 ഡോസ് സ്വീകരിച്ചവർക്കു അടിയന്തര സാഹചര്യത്തിൽ ഇൻകോവാക് ബൂസ്റ്ററായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചത്. വാക്സീൻ കൂടി കലർത്തി നൽകുമ്പോഴും സുരക്ഷിതമെന്നു ട്രയലുകളിൽ തെളിഞ്ഞതിനെ തുടർന്നാണിത്. കുത്തിവയ്ക്കുന്നതിനു പകരം, ഇൻകോവാക് മൂക്കിലൂടെ തുള്ളിയായി നൽകുകയാണ് ചെയ്യുന്നത്.

ബിബിവി154 അല്ലെങ്കിൽ ഇൻകോവാക് മൂന്നാം ഘട്ട പരീക്ഷണത്തിനുശേഷം സുരക്ഷിതമാണെന്നു കണ്ടെത്തിയതായി ഭാരത് ബയോടെക്ക് അറിയിച്ചു. ചിംബാൻസി കോൾഡ് വൈറസ് ആണ് ഈ വാക്സീനിൽ ഉപയോഗിക്കുന്നത്. യുഎസിലെ മിസൗറിയിലുള്ള സെന്റ് ലൂയിയിലെ വാഷിങ്ടൻ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് വാക്സീൻ വികസിപ്പിച്ചത്.

English Summary: Bharat Biotech's Intranasal Covid Vaccine Incovacc Gets Nod for Heterologous Booster Doses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com