ആലപ്പുഴ∙ ദേശീയപാതയിൽ പുന്നപ്ര അറവുകാടിന് സമീപം കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ പുന്നപ്ര കൊച്ചുപോച്ച തെക്കതിൽ അഷറഫിന്റെ മകൻ സുൽഫിക്കർ അലി (23) മരിച്ചു. ഒപ്പമുണ്ടായിരുന്ന പുന്നപ്ര കൈതക്കാട് രതീശന്റെ മകൻ സൂര്യദേവിനെ (22) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.20നായിരുന്നു അപകടം.
English Summary: Man dies after lorry hits scooter