ADVERTISEMENT

കൊച്ചി∙ യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ. കണ്ണൂര്‍ പാലയാട് ലോ കോളജിലെ അക്രമം ചൂണ്ടിക്കാട്ടി എന്‍ഐഎ കൊച്ചി കോടതിയെ സമീപിച്ചു. അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് എന്‍ഐഎ ആരോപിച്ചു.

പന്തീരങ്കാവ് യുഎപിഎ കേസിൽ ജാമ്യം അനുവദിക്കുമ്പോൾ നിബന്ധനയോടു കൂടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. അതിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ നിബന്ധനകൾ ഉണ്ടായിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി പന്നിയങ്കര പൊലീസിനെയാണ് ചുമതലപ്പെടുത്തിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുൻപാണ് പാലയാട് ലോ കോളജിൽ സംഘർഷമുണ്ടാകുന്നതും എസ്ഐയെ ഉൾപ്പെടെ ആക്രമിച്ചെന്ന കേസെടുക്കുന്നതും. ഇതിന്റെ പശ്ചാത്തലത്തിൽ പന്നിയങ്കര പൊലീസ് അലന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്നു കാട്ടി എൻഐഎയും കോടതിയെ സമീപിച്ചത്. 

English Summary: NIA demands Alan Shuhaib's bail drop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com