ADVERTISEMENT

തൃശൂർ∙ കെ റെയിലിനു വേണ്ടി സ്ഥലമേറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതു പദ്ധതിയിൽനിന്നുള്ള പിന്നോട്ടുപോക്കല്ലെന്നു മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ‌‌

അടിയന്തരമായി പൂർത്തിയാക്കേണ്ട മറ്റു പദ്ധതികൾക്കു വേണ്ടി സ്ഥലമേറ്റെടുക്കാനായി അവരെ മാറ്റിനിയോഗിച്ചതാണ്. റെയിൽവേ ബോർഡിൽനിന്ന് കെറെയിലിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുംവരെ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കലിനു വിട്ടുനൽകിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.

205 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് തിരിച്ചു വിളിക്കുക. സംസ്ഥാനത്തെ വിവിധ വില്ലേജുകളിലായി 1221ഹെക്ടർ പ്രദേശത്താണ് സാമൂഹികാഘാത പഠനം നടത്താൻ തീരുമാനിച്ചത്.

English Summary: Redeployment of officials is not a halt for the K Rail project, says Revenue Minister K Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com