ADVERTISEMENT

ന്യൂഡല്‍ഹി ∙ സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഴിഞ്ഞത്ത് സമുദായം തിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് ഒരു മന്ത്രി തന്നെ പറയുന്നത്. വിഴിഞ്ഞം സംഘര്‍ഷ സമയത്തു സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു. ജില്ലയിലെ മന്ത്രിമാരും മുഖ്യമന്ത്രിയും എവിടെയാണ്? സര്‍വകക്ഷിയോഗം കലക്ടര്‍ തലത്തില്‍ മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ആഭ്യന്തരവകുപ്പിന് നാഥനില്ലത്ത സ്ഥിതിയാണുള്ളതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചിരുന്നു.

വിഴിഞ്ഞത്തുണ്ടായ അക്രമ സംഭവങ്ങളില്‍ പൊലീസിന്റെ നടപടി കൃത്യമായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ‌ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. പരുക്കേറ്റ പൊലീസുകാരെ പുറത്തുകൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. പൊലീസുകാര്‍ സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സമയത്ത് കല്ലേറുണ്ടായി. അതിനുശേഷമാണ് നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: V Muraleedharan slams Kerala Government on Vizhinjam clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com