ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം അക്രമാസക്തമായ സാഹചര്യത്തിൽ പൊലീസ് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകി. സോൺ ഐജിമാരുടെ നേതൃത്വത്തിൽ ക്രമസമാധാനം വിലയിരുത്തും. എല്ലാ തീരദേശ സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകി.

അവധിയിലുള്ള പൊലീസുകാരോട് ഡ്യൂട്ടിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതല്‍ പൊലീസുകാരെ വിഴിഞ്ഞത്ത് വിന്യസിക്കും. സ്പെഷൽ ഓഫിസറായ ഡിഐജി ആർ.നിശാന്തിനി ഐപിഎസ് വിഴിഞ്ഞം സന്ദർശിച്ചശേഷം പൊലീസുകാരുടെ വിന്യാസം സംബന്ധിച്ച് തീരുമാനമെടുക്കും.

English Summary: After Vizhinjam attack, alert to all Costal Police Stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com