ന്യൂഡൽഹി∙ പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീന്‍ബാഗില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ആരിബ ഖാന്‍. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം.
ഡല്‍ഹി മുന്‍സിപ്പല്‍ കോണ്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കന്നിയങ്കമാണ് ആരിബയുടേത്. ഏക സിവില്‍ കോഡും സിഎഎയുമൊക്കെ പറഞ്ഞ് വോട്ടു ചോദിക്കുന്ന ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ആരിബയുടെ പ്രചാരണം. എഎപിയും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ആരിബ ഖാന്‍ പറഞ്ഞു. പിതാവ് ആസിഫ് മുഹമ്മദ് ഖാന്റെ അസാന്നിധ്യം പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്.
പ്രചാരണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ആരിബയുടെ പിതാവും മുന്‍ എംഎല്‍എയുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടിലേക്ക് മതില്‍ ചാടിക്കടന്നെത്തിയാണ് ഡല്‍ഹി പൊലീസ് ആസിഫ് ഖാനെ അറസ്റ്റ് ചെയ്തത്.
English Summary: Arif Mohammed Khan's niece Ariba Khan to contest in Delhi Muncipal election as congress candidate