പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിനിടെ വേദിയിൽ പ്രതിഷേധം; 5 പേർ കസ്റ്റഡിയിൽ

protest-at-palakkad-revenue-district-youth-festival-1
പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയുണ്ടായ പ്രതിഷേധം.
SHARE

പാലക്കാട്∙ ഒറ്റപ്പാലത്തു നടക്കുന്ന പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സര വേദിയിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 5 പേരെയാണു കസ്റ്റഡിയിലെടുത്തത്. 

കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയും പ്രതിഷേധം നടന്നിരുന്നു. വേദിക്കുള്ളിൽ കയറിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ടാണു നീക്കിയത്. തുടർന്നു വേദിക്കു മുന്നിലായിരുന്നു പ്രതിഷേധം. വിധിനിർണയം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

English Summary: Protest at Palakkad Revenue district youth festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS