ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം അക്രമാസക്തമായ സാഹചര്യത്തിൽ ക്രമസമാധാനച്ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനിക്ക്. സ്പെഷൽ ഓഫിസറായ നിശാന്തിനിക്ക് കീഴിൽ ഏഴ് എസ്പിമാരെയും നിയമിച്ചു.  അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് പ്രത്യേക സംഘത്തിനു സുരക്ഷാച്ചുമതല നൽകിയത്. സ്ഥലത്ത് എഴുന്നൂറോളം പൊലീസിനെയും വിന്യസിച്ചു. ഡിഐജി ഇന്ന് സ്ഥലം സന്ദർശിക്കും. തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്നാണ് സർക്കാർ നിർദേശം.

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ തുറമുഖ വിരുദ്ധ സമരസമിതി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്ന് കണ്ടാലറിയാവുന്ന 3000 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. 85 ലക്ഷംരൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ശനിയാഴ്ച വിഴിഞ്ഞം മുല്ലൂരിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പൊലീസുകാരെ സ്റ്റേഷനുള്ളിലിട്ടു ചുട്ടു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു.

അക്രമം ആസൂത്രിതമാണെന്നും പൊലീസുകാരെ കൊല്ലുകയായിരുന്നു ഉദ്ദേശ്യമെന്നും എഫ്ഐആറിലുണ്ട്. മുല്ലൂർ സംഭവത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിരിരുന്നു. ഇതിൽ അറസ്റ്റിലായ 5പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചാണ് അക്രമത്തിൽ കലാശിച്ചത്.

English Summary: Special police squad led by R Nishathini formed to maintain law and order at Vizhinjam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com