ADVERTISEMENT

കോട്ടയം∙ നഗരത്തിൽ കോളജ് വിദ്യാർഥിനിക്കു നേരെ ആക്രമണം. സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് മൂന്നു യുവാക്കള്‍ മര്‍ദിച്ചത്. ഇവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പെൺകുട്ടിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം.

വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും പിന്തുടര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അറസ്റ്റിലായ മൂന്നുപേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളാണ് പെൺകുട്ടിയേയും സുഹൃത്തിനെയും ആക്രമിച്ചത്. അക്രമികളെ രാത്രി തന്നെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. 

English Summary: Students attacked at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com