ADVERTISEMENT

പത്തനംതിട്ട∙ സീതത്തോട് കോട്ടണ്‍പാറയില്‍ തൊഴിലാളികളെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിന് പരുക്കേറ്റു. ഇന്ന് 12 മണിയോടെയാണ് സംഭവം. ശബരിഗിരി പള്ളം വൈദ്യുതി ലൈനിന്റെ നിര്‍മാണത്തിനായാണ് അനുകുമാർ അടങ്ങുന്ന 18 അംഗസംഘം കാട്ടില്‍ പോയത്.

ടവർ ലൈനിനു താഴെയുള്ള അടിക്കാട് വെട്ടുകയായിരുന്നു അനുകുമാര്‍. ഈ സമയത്ത് പന്നിയെ ആക്രമിക്കാനെത്തിയ കടുവ അനുകുമാറിന് നേരെ ചാടിവീഴുകയായിരുന്നു. കാലിലും വയറ്റിലുമടക്കം കടിയേറ്റു. അനുകുമാറിനെ സീതത്തോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 

English Summary: Tiger attacked Workers at Angamoozhy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com