സൈബർ ആക്രമണം: നഷ്ടപ്പെട്ട ഡേറ്റ പുനഃസ്ഥാപിച്ചെന്ന് ഡൽഹി എയിംസ് അധികൃതര്‍

AIIMS Delhi | Screengrab: Manorama News
ഡൽഹി എയിംസ് (Screengrab: Manorama News)
SHARE

ന്യൂഡൽഹി∙ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സൈബർ ആക്രമണത്തെ തുടർന്ന് നഷ്ടമായ ഇ-ഹോസ്പിറ്റൽ ഡേറ്റ പുനഃസ്ഥാപിച്ചു. എന്നാൽ ഡേറ്റയുടെ ആധിക്യം അധികമായതിനാൽ ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കും. ഇതോടെ തുടർച്ചയായ എട്ടാം ദിവസവും ഒപി, ഐപി, ലാബ് പ്രവർത്തനങ്ങൾ എന്നിവ ജീവനക്കാർ നേരിട്ട് ചെയ്യണം. 

മറ്റു ഇന്റർനെറ്റ്‌ സേവനങ്ങൾക്കുൾപ്പെടെ പൂർണ വിലക്ക് ആശുപത്രിയിൽ ഉണ്ടെന്നാണ് വിവരം. അതിനിടെ, സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയ രണ്ട് സിസ്റ്റം അനലിസ്റ്റുകളെ സസ്പെൻഡ് ചെയ്‌തു. പ്രവർത്തനങ്ങൾ ഓൺലൈൻ അല്ലാതായതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. 4 കോടിയോളം രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന സെർവർ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണു പ്രവർത്തനരഹിതമായത്.

English Summary: AIIMS Delhi says e-hospital data being restored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS