ADVERTISEMENT

ടോക്കിയോ ∙ ചൈനയിലെ ശതകോടീശ്വരനും ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയിൽ. ഏറെനാളായി ചൈനയിലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ ജപ്പാനിലുണ്ടെന്ന വിവരം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്.

ചൈനയിലെ നിയന്ത്രണങ്ങളെ വിമർശിച്ച് 2020ൽ ഷാങ്ഹായിൽ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയിൽനിന്ന് അപ്രത്യക്ഷനായത്. വിഷയത്തിൽ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന ഒരുപാട് ദുരൂഹകഥകൾ പ്രചരിച്ചിരുന്നു. ജപ്പാനിൽ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്‌ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകൻ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാ.

ടോക്കിയോയിൽ നിരവധി സ്വകാര്യ ക്ലബുകളിൽ മാ അംഗത്വമെടുത്തു. പഴ്‍സനൽ ഷെഫ്, സുരക്ഷാ ജീവനക്കാർ എന്നിവർ കൂടെയുണ്ട്. മോഡേൺ ആർട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായി ആയ മായെ, സർക്കാരിനെ വിമർശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള മായുടെ കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.

English Summary: Alibaba Founder Jack Ma Living In Tokyo For Half A Year: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com