ADVERTISEMENT

തിരുവനന്തപുരം ∙ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ എ.വി.സൈജുവിനെതിരെ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് കേസെടുത്തു. വർഷങ്ങളായി കുടുംബ സുഹൃത്തായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

ഇയാൾക്കെതിരെ മലയിൻകീഴിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ നേരത്തേ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തുടര്‍ന്നാണു കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്. 

പരാതിക്കാരിയായ യുവതിക്കും യുവതിയുടെ ഭർത്താവിനും എതിരെ സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സൈജുവിന്റെ വീട്ടിൽചെന്ന് മകളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്.

English Summary: Cop booked for Rape Woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com