ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി വി.അബ്ദുറഹിമാ‍നെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കുപിഴ‍വാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ്. വിഴിഞ്ഞം സമരസമിതി കൺവീനർ അധിക്ഷേപം നടത്തിയത് വൻ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, മന്ത്രി അബ്ദുറഹിമാനെതിരായ പരാമർശത്തിൽ ഫാ.തിയഡോഷ്യസ് ഡിക്രൂസിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഐഎഎൻഎല്ലിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് കേസെടുക്കാൻ നിർദേശിച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകൾക്കു പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പറഞ്ഞു. ചില സംശയങ്ങളുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും എഡിജിപി കൂട്ടിച്ചേർത്തു.

മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നൽകിയത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികൾക്കെതിരെ തീവ്രവാദബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമർശങ്ങൾ ഗുരുതരമാണെന്നും സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരാതിയിൽ പറഞ്ഞു. പരാതിയിൽ തിരുവനന്തപുരം സിറ്റി കമ്മിഷണർ അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചതായും കാസിം ഇരിക്കൂർ കോഴിക്കോട് പറഞ്ഞു.

English Summary: Father Theodosius D'cruz apologizes for his remarks against Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com