വാഹനങ്ങളിൽ ഫുട്ബോള്‍ ആരാധകരുടെ അപകടകരമായ അഭ്യാസപ്രകടനം: വിഡിയോ

car-show
വിഡിയോ ദൃശ്യം
SHARE

കോഴിക്കോട്∙ കാരന്തൂരില്‍ ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. മര്‍ക്കസ് കോളജിലെ വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി. തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും വാതിലിലും കയറിനിന്ന് അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

കോളജിലെ തന്നെ ചിലരാണു മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് കാറുകള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമസ്ഥരോടു വാഹനത്തിന്റ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രണ്ട് കാറുകള്‍ ആരുടേതെന്നാണു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വാഹനം ഒാടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

English Summary: Football fans dangerous car ride in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS