ADVERTISEMENT

ബെംഗളൂരു∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. പിഎഫ്ഐ കർണാടക പ്രസിഡന്റായിരുന്ന നസീർ പാഷയാണ് കോടതിയെ സമീപിച്ചത്. പിഎഫ്ഐക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളെയുമാണ് യുഎപിഎ നിയമം വച്ച് അഞ്ചു വർഷത്തേക്കു നിരോധിച്ചത്. 

 

നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പാഷയ്ക്കു വേണ്ടി ഭാര്യയാണ് ഹർജി നൽകിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി തള്ളിയത്. കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സെപ്റ്റംബറിലായിരുന്നു പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവ് ഇറങ്ങിയത്. 

 

English Summary: Karnataka High Court rejects plea challenging Centre’s ban on Popular Front of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com