മാതാപിതാക്കളെ കാണാൻ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

handcuff-1
പ്രതീകാത്മക ചിത്രം
SHARE

തൊടുപുഴ∙ പൊലീസ് സംരക്ഷണയിൽ ഒരുദിവസത്തെ പരോളിൽ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയിൽ താൽക്കാലിക പരോൾ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.

2015ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോൻ. കൊലപാതകത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിന്‌ അനുമതി തേടുകയും എന്നാൽ പരോൾ അനുവദിക്കാത്ത സാഹചര്യത്തിൽ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയിൽ താൽക്കാലിക പരോൾ അനുവദിക്കുകയുമായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽനിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണു രാജാക്കാട് പൊന്മുടിയിലെ വീട്ടിൽ എത്തിച്ചത്. ഇവിടെനിന്നു പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു പ്രതി കടന്നുകളയുകയായിരുന്നു.

English Summary: Murder accused escaped in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS