രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയത: എം.വി.ഗോവിന്ദൻ

mv-govindan-cpm
എം.വി.ഗോവിന്ദൻ (ഫയൽ ചിത്രം)
SHARE

ആലപ്പുഴ∙ രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘‘ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് അംബാനിയും അദാനിയും വരുന്നു. ഇന്ത്യയിലെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകളുടെ പക്കൽ എത്തിച്ചിരിക്കുകയാണ്. അദാനിയെന്ന ലോകത്തെ ഏറ്റവും വലിയ ബൂർഷ്വാസിയെ രൂപപ്പെടുത്തി. സമ്പന്നർ വീണ്ടും സമ്പന്നരാകുകയും ദരിദ്രർ വീണ്ടും ദരിദ്രരാകുകയും ചെയ്യുന്നു’’– അദ്ദേഹം പറഞ്ഞു.

‘‘രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയത തന്നെയാണ്. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ബിജെപി മൂന്നാം തവണ അധികാരത്തിലെത്തിയാൽ, 2025ൽ ആർഎസ്എസിന്റെ 100–ാം വാർഷികത്തിൽ നടപ്പാക്കുക ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന സ്ഥാപക മുദ്രാവാക്യമാകും. ബിജെപി അധ്യക്ഷൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചത് കഴിയുന്നതും എല്ലാ സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കും എന്നാണ്. പൗരത്വ ഭേദഗതി നിയമവും നടപ്പാക്കും. 2025 ൽ ഹിന്ദു രാഷ്ട്രം നടപ്പാക്കും.’’– അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിൽ എകെപിസിടിഎ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് അധ്യാപക സംഘടനയുടെ പരിപാടിയായിരുന്നെങ്കിലും വൈസ് ചാൻസലർ (വിസി), ബന്ധു നിയമന വിവാദങ്ങൾ പരാമർശിച്ചില്ല.

English Summary: MV Govindan on Communalism 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS