ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പരുക്കേറ്റ എസ്ഐ ലിജോ പി.മണി. പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായില്ല. പരിസരത്തെ സിസിടിവി ക്യാമറകൾ അടക്കം നശിപ്പിച്ചിരുന്നു. സിമന്റ് കട്ട കൊണ്ടാണ് തന്റെ കാലിൽ ഇടിച്ചതെന്നും എസ്ഐ പറഞ്ഞു.

സംഘർഷത്തിനിടെ കാലിനു പരുക്കേറ്റിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എസ്ഐ ലിജോ. പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പൊലീസും തമ്മിലുള്ള ഏറ്റമുട്ടലിൽ അസിസ്റ്റന്റ് കമ്മിഷണർ, ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെടെ 35 പൊലീസുകാർക്കും ഒട്ടേറെ സമരക്കാർക്കും പരുക്കേറ്റിരുന്നു.

English Summary: SI on Vizhinjam Police Station Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com