വാരാണസി ∙ കുടുംബാംഗങ്ങളോടൊത്തു നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി യുവാവിനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ വാരാണസിയിൽ മനോജ് വിശ്വകർമ എന്നയാളാണു നൃത്തച്ചുവടുകൾ വയ്ക്കുന്നതിനിടെ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ഉടനെ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവാഹപാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ദഹോഡിൽ റാസ് അവതരിപ്പിക്കുന്നതിനിടെ 51 വയസ്സുകാരനും മരിച്ചിരുന്നു.
English Summary: UP man dies of heart attack while dancing at wedding event