പത്തനംതിട്ട∙ ഓമല്ലൂർ ചീക്കനാലിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചന്ദനപ്പള്ളി സ്വദേശി തെക്കുമുറിയിൽ പ്രവീൺ (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ഷിബുവിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് ഒാമല്ലൂർ–ഇലന്തൂർ റോഡിൽ ചീക്കനാലിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിലിടിച്ചാണു നിന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു പ്രവീണും ഷിബുവും.
English Summary: Accident Death at Pathanamthitta Omalloor