തലയിലെ ആന്തരിക രക്തസ്രാവം മരണകാരണം; സൗജത്തിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

soujath
സൗജത്ത്, ബഷീര്‍
SHARE

മലപ്പുറം∙ മലപ്പുറം കൊണ്ടോട്ടിയില്‍ കൊലക്കേസ് പ്രതി സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ തലയിലെ ആന്തരിക രക്തസ്രാവം മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനേയാണ് കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ചികില്‍സയില്‍ കഴിയുന്ന കാമുകന്‍ ബഷീറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

സൗജത്തിന്‍റെ വലതു നെറ്റിയില്‍ ചതവു കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ടായി. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു. സൗജത്ത് മരിച്ചു കിടന്ന മുറി അകത്തു നിന്ന് അടച്ചിരുന്നു. സൗജത്തിന്‍റെ ഭര്‍ത്താവ് സവാദിനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയും കാമുകനുമായ ബഷീര്‍ വിഷം അകത്തു ചെന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ തുടരുകയാണ്.

കോട്ടയ്ക്കലിലെ വീട്ടിലാണ് ബഷീറിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബഷീറിന്‍റെ മൊഴി കൂടി രേഖപ്പെടുത്തിയാലെ സൗജത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുടെ ചുരുളഴിയൂ. സൗജത്തിനൊപ്പം താമസിക്കാന്‍ ഭര്‍ത്താവ് സവാദിനെ 2018 ഒക്ടോബറിലാണ് ബഷീര്‍ കൊലപ്പെടുത്തിയത്. സൗജത്തുമായി ഗൂഢാലോചന നടത്തി ഗള്‍ഫില്‍ നിന്ന് രണ്ടു ദിവസത്തെ അവധിക്കെത്തി താനൂരിലെ വീടിന്‍റെ വരാന്തയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന സവാദിനെ കമ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഗള്‍ഫിലേക്ക് തന്നെ മടങ്ങി പോവുയായിരുന്നു ബഷീര്‍.

English summary: Cause of death was internal bleeding in the head- Saujith's post mortem report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS