തിരുവനന്തപുരം∙ മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളുടെ ഡിഎൻഎ പരിശോധിക്കുമെന്ന് ശിശുക്ഷേമസമിതി. ദത്ത് നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങാനിരിക്കെയാണ് സംഭവം മനോരമന്യൂസിലൂടെ പുറത്തുവന്നത്. രണ്ടുദിവസം കഴിഞ്ഞാല്‍ 'ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍' എന്ന വിഭാഗത്തിലേക്ക് കുഞ്ഞ് മാറിയേനെയെന്ന് സിഡബ്ല്യുസി അധ്യക്ഷ പറഞ്ഞു. ഇപ്പോള്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. മൂന്ന് മാസം മുൻപാണ് മാതാപിതാക്കൾ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്.
English summary: cwc to conduct dna test for parents