ADVERTISEMENT

കൊച്ചി∙ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സുരക്ഷയ്ക്കായി എന്തു നടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. ‘സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റുകളില്ലേ? ഈ വര്‍ഷം 137 കേസുണ്ട്, മാസത്തില്‍ പത്തു സംഭവങ്ങള്‍ വീതമാണ് ഉണ്ടാകുന്നത്.’–  കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടർന്നു ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവമുണ്ടായിരുന്നു. ഡോക്ടർമാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ മരണപ്പെട്ട യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്‌ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെ അറസ്റ്റ് ചെയ്തു. ഡോക്ടറെ മർദിച്ചെന്ന കുറ്റത്തിനു പുറമേ ആശുപത്രി സംരക്ഷണ നിയമം ലംഘിച്ചു, ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തത്.

English Summary: High court on Doctor attacked in Thiruvananthapuram medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com