എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി: ജഡ്ജി ഹണി എം.വര്‍ഗീസ്

honey-varghese
ഹണി വർഗീസ് (Screengrab: Manorama News)
SHARE

കൊച്ചി∙ പൊലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് എറണാകുളം ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ്. പ്രോസിക്യൂട്ടറുടെ ചുമതല സമൂഹത്തോടാണ്. ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കണം. അങ്ങനെ ചെയ്താല്‍ പഴികേള്‍ക്കുമെന്ന ഭീതിയാണ് പലര്‍ക്കും. കൊച്ചിയില്‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയിലാണ് ഹണി എം.വര്‍ഗീസിന്റെ പരാമര്‍ശം.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി കൂടിയാണ് ഹണി എം.വര്‍ഗീസ്. പ്രതി ദിലീപുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.

English Summary: Judge Honey M Varghese says about Prosecutor's responsibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS