മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണം: ഹൈക്കോടതി

1248-kerala-high-court
SHARE

കൊച്ചി∙ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫിന്റെ നിയമന കാര്യത്തിലും ഇത് ബാധകമാണ്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

അതേസമയം, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. പഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്ന പ്രത്യേക ചട്ടം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പഴ്സനൽ സ്റ്റാഫ് നിയമനം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതി പറഞ്ഞു. പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമന രീതി  മാറ്റണമെന്ന ആവശ്യവും നിയമനത്തിന് പൊതുവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യവും തള്ളി.

English Summary: Kerala High court on petitions challenging pension for personal staff of ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS