കണ്ണൂർ∙ കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ മരണത്തിൽ സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിൻ ചേനാട്ട് അറസ്റ്റിൽ. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജോബിന്റെ നേതൃത്വത്തിൽ സന്തോഷിനെ മർദിച്ചിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. നവംബർ 27നാണ് ആളൊഴിഞ്ഞ പറമ്പിൽ സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോബിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതിനു പിറ്റേന്ന് ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് ഭാര്യ ഫോണിൽ വിളിച്ചപ്പോള്‍ ജോബുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ പോയതാണെന്ന് സന്തോഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
English Summary: Youth death: CPM branch secretary arrested in Kannur