പരസ്പരം കസേരയെറിഞ്ഞ് ഉദ്യോഗാർഥികളും പ്രവർത്തകരും; നിതീഷിന്റെ റാലി അലങ്കോലം

ctet
(Photo: Twitter/ @SundramSah4)
SHARE

പട്ന∙ അധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പു റാലി ഉദ്യോഗാർഥികൾ അലങ്കോലമാക്കി. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കുഡ്നി നിയമസഭാ മണ്ഡലത്തിലെ പ്രചരണ യോഗത്തിൽ നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.

മുദ്രാവാക്യം മുഴക്കിയ ഉദ്യോഗാർഥികൾക്കു നേരെ ജനതാദൾ (യു) പ്രവർത്തകൾ കസേരകളെറിഞ്ഞു. ഉദ്യോഗാർഥികളും കസേരകളെടുത്തു തിരിച്ചെറിഞ്ഞു. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നു ജെഡിയു പ്രവർത്തകർ ആരോപിച്ചു. ഡിസംബർ അഞ്ചിനാണ് കുഡ്നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. ജെഡിയു സ്ഥാനാർഥി മനോജ് സിങ് ഖുശ്വാഹയും ബിജെപി സ്ഥാനാർഥി കേദാർ പ്രസാദ് ഗുപ്തയും തമ്മിലാണു മത്സരം ഫലപ്രഖ്യാപനം എട്ടിനുണ്ടാകും.

English Summary: CTET and BTET teacher candidates cause ruckus in CM Nitish Kumar Muzaffarnagar rally ahead of by-polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS