തിരിമറി മാനേജറില്‍ മാത്രം ഒതുങ്ങില്ല, ബാങ്കില്‍ കൃത്രിമ സ്റ്റേറ്റ്മെന്റുകള്‍ ചമച്ചു: മേയർ

kozhikode-corporation
ബീന ഫിലിപ്പ് (Screengrab: Manorama News)
SHARE

കോഴിക്കോട്∙ കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ വിശദപരിശോധന നടത്തുമെന്ന് മേയര്‍ ബീന ഫിലിപ്പ്. തിരിമറി മാനേജറില്‍ മാത്രം ഒതുങ്ങില്ല. കോഴിക്കോട് കോര്‍പറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടിച്ചു. ബാങ്കില്‍ കൃത്രിമ സ്റ്റേറ്റ്മെന്റുകള്‍ ചമച്ചു. ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പുനടന്നത്. കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയര്‍ പ്രതികരിച്ചു.

കേസ് അന്വേഷണം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തട്ടിപ്പിന്റ വ്യാപ്തി കൂടിയ സാഹചര്യത്തിലാണ് അന്വേഷണം ടൗൺ പൊലീസിൽനിന്നു മാറ്റിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ബാങ്കിലേക്ക് മാർച്ച് നടത്തി. ബാങ്കിൽ നിന്ന് പണം പോയതിന്റെ പേരിൽ കോർപറേഷൻ ഭരണ സമിതിയുടെ പിടിവലിക്ക് കയറാൻ ആരും നോക്കേണ്ടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. അതേസമയം, കോർപറേഷന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ഡപ്യൂട്ടി മേയർ മുസാഫിറും വ്യക്തമാക്കി.

English Summary: Kozhikode corporation: Mayor about punjab national bank fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS