ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു. അങ്ങനെയൊരു വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്ന് മറ്റു മന്ത്രിമാർ ആരോപിക്കുമ്പോഴാണ് വ്യത്യസ്ത നിലപാടുമായി ആന്റണി രാജു രംഗത്തെത്തിയത്. സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടായോ എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

മന്ത്രി വി.അബ്ദുറഹ്മാനെതിരെ നടത്തിയ പരാമർശം വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പിൻവലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ‘‘മന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവന കേട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവയിൽ ഒരിടത്തും ഇതിനു പിന്നിൽ തീവ്രവാദ ബന്ധമുള്ളവരാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചില വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് അത്തരത്തിൽ ആക്കിയെടുക്കാനുള്ള ചില ബോധപൂർവമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായി. മന്ത്രിയെ തീവ്രവാദി എന്ന മട്ടിലേക്ക് വ്യാഖ്യാനിച്ചത് ഒട്ടും ശരിയായില്ല’’– മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.

English Summary: Minister Antony Raju on Vizhinjam Port Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com