റാംപിൽ അവസരത്തിന് 'അഡ്ജസ്റ്റ്മെന്റ്, എതിർത്താൽ പ്രതികാരം; ഗതികെട്ട് മോഡലുകൾ

sexual-abuse
SHARE

കൊച്ചി∙ മോഡലിങ് രംഗത്തേക്കെത്തുന്ന പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന റാക്കറ്റുകളും വ്യാപകം. റാംപില്‍ അവസരം ലഭിക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ മറ്റ് പലതിനും വഴങ്ങേണ്ട ഗതികേടെന്ന് പ്രമുഖ മോഡല്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. മോഡലിങ്ങിന്‍റെയും ഫാഷന്‍ ഷോകളുടെയും മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ കരിയര്‍ തകര്‍ത്താണ് പ്രതികാരം.

കൊച്ചി നഗരത്തില്‍ സഞ്ചരിക്കുന്ന കാറില്‍ മോഡല്‍ പീഡനത്തിനിരയായത് കഴിഞ്ഞ മാസം പതിനെട്ടിന്. ഈ കേസില്‍ പിടിയിലായത് റാംപുകളില്‍ നിറസാന്നിധ്യമായിരുന്ന പ്രമുഖ മോഡല്‍ ഡിംപിള്‍ ലാംബയും മൂന്ന് സുഹൃത്തുക്കളും. മോഡലിങ് രംഗത്തെ ലൈംഗിക ചൂഷണങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവം.

മോഡലാകാന്‍ കൊതിച്ചെത്തുന്ന പെൺകുട്ടികളെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന സെക്സ് റാക്കറ്റിന്‍റെ കണ്ണികളുണ്ട് മോഡലിങ്ങ് കമ്പനികളില്‍. പുതുമുഖങ്ങളാണ് ഇവരുടെ ഉന്നം. അഡ്ജസ്റ്റ്മെന്‍റിന് തയാറാകാത്തവരുടെ കരിയര്‍ മുളയിലെ നുള്ളാനുള്ള നീക്കങ്ങളാണ് പിന്നീട്. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും അങ്ങനെ അടവുകള്‍ പലവിധം. ഫാഷന്‍, മോഡലിങ് രംഗത്തിന്‍റെ മറപറ്റി ലഹരിമാഫിയയും സംസ്ഥാനത്ത് തഴച്ചുവളരുന്നു. 

English summary: sexual abuse in modelling field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS