ADVERTISEMENT

മുംബൈ∙ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമത്തിൽ നിന്നും രക്ഷിച്ച യുവാക്കളെ പരിചയപ്പെടുത്തി ദക്ഷിണ കൊറിയൻ യൂട്യൂബർ. രക്ഷകരായെത്തിയ ആദിത്യ, അഥർവ എന്നിവരെ കണ്ടെത്തിയ യൂട്യൂബർ ഹ്യോജിയോങ് പാർക് അവർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. ഇരുവരെയും വിഡിയോയിലൂടെ ലോകത്തിന് പരിചയപ്പെടുത്താനും യൂട്യൂബർ മറന്നില്ല. 

ബുധനാഴ്ച സബ് അർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ലൈവ് വിഡിയോ ചെയ്തിരുന്ന പാർകറോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്. പ്രതിഷേധിച്ചിട്ടും യുവതിയുടെ കയ്യിൽക്കയറി പിടിക്കുകയായിരുന്നു. യുവാവ് അടുക്കാൻ ശ്രമിക്കുമ്പോൾ ശാന്തതയോടെ സ്ഥലത്തുനിന്ന് പാർകർ പോകാൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഇയാൾ പാർകറെ ചുംബിക്കാനും ശ്രമിക്കുന്നുണ്ട്. 

സംഭവത്തിന്റെ  വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികളായ മോബീൻ ചന്ദ് മുഹമ്മദ് ഷെയ്ക് (19) മുഹമ്മദ് നാഖിബ് സദരിയാലം അൻസാരി (20) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

English Summary: "Lunch With 2 Gentlemen": Korean YouTuber's Video After Mumbai Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com