തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസിന്റെ ഡോറിന്റെ ലോക്ക് തുറന്ന് പെൺകുട്ടി റോഡിലേക്കു വീണു. അരങ്കമുകൾ സ്വദേശികളായ ബിനു–ഷീബാ ദമ്പതികളുടെ ഇളയ മകളായ മന്യയാണ് പാറശാല ഡിപ്പോയിലെ ബസിൽനിന്നു വീണത്. പെൺകുട്ടി താഴെ വീണിട്ടും ബസ് നിർത്താതെ പോയി.
500 മീറ്റർ അകലെയുള്ള ടിബി ജംക്‌ഷനിൽവച്ച് പൊലീസ് ബസ് തടഞ്ഞു നിർത്തി. നാട്ടുകാർ കുട്ടിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലാക്കി. മൂന്നുകല്ലിൽനിന്നാണ് മന്യ ബസിൽ കയറിയത്. ഐടിഐയിലെ കംപ്യൂട്ടർ വിദ്യാർഥിനിയാണ്. ബസിൽ തിരക്കുള്ളതിനാൽ ഫുട്ബോഡിലാണ് നിന്നിരുന്നതെന്ന് മന്യയുടെ സഹപാഠികൾ പറഞ്ഞു.
English Summary: Student falls from running KSRTC Bus in Thiruvananthapuram