ഡ്രൈവർക്ക് ഹൃദയാഘാതം: ബസ് വാഹനങ്ങളിൽ ഇടിച്ചു; 2 മരണം, 6 പേർക്ക് പരുക്ക്

bus-accident-madhyapradesh
(Screengrab: Manorama News)
SHARE

ഭോപാൽ ∙ വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിടിച്ച് അപകടം. ബസ് ഡ്രൈവറുൾപ്പെടെ രണ്ട് പേർ മരിക്കുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. 

ഗൊഹൽപുർ പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും സമീപത്തുണ്ടായിരുന്ന ബൈക്കിലും മറ്റുവാഹനങ്ങളിലും ഇടിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് സീറ്റിൽ കുഴഞ്ഞുവീണ ഡ്രൈവർ ഹർദേവ് പാലിനെയും (60) പരുക്കേറ്റവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

ബസിൽ വച്ചുതന്നെ ഡ്രൈവർ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സിറ്റി മെട്രോ ബസിൽ വർഷങ്ങളായി ജോലി ചെയ്യുന്നയാളായിരുന്നു ഹർദേവ് പാൽ.

English Summary: Video: Driver Has Heart Attack, Bus Rams Several Vehicles In Madhya Pradesh; 2 Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS