വിഴിഞ്ഞത്ത് മഞ്ഞുരുക്കം; ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി മുഖ്യമന്ത്രി

Pinarayi Vijayan | File Photo: Manorama
പിണറായി വിജയൻ (File Photo: Manorama)
SHARE

തിരുവനന്തപുരം ∙ വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കുന്നതിന് ഇടപെടല്‍ സജീവമാക്കി സര്‍ക്കാര്‍. കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. നേരത്തേ ചീഫ് സെക്രട്ടറി വി.പി.ജോയ്, ക്ലിമ്മിസ് ബാവയെയും ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോയെയും കണ്ടിരുന്നു. ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച.

ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണു ചർച്ചയിലെ പൊതുധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദേശിക്കുന്ന ഒരാളെക്കൂടി അംഗമാക്കണമെന്ന നിർദേശവും പരിഗണനയിലാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റ് നടപടികൾ വൈകിയേക്കും.

English Summary: Kerala Government initiated intervention to settle Vizhinjam Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS