ADVERTISEMENT

കൊച്ചി ∙ നിലയ്ക്കലിലെയും പമ്പയിലെയും ബസുകളിലെ തിരക്കിന് പരിഹാരം വേണമെന്ന് ഹൈക്കോടതി. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉറപ്പുവരുത്താൻ കോടതി നിർദേശിച്ചു. മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും ആദ്യം കയറാൻ അനുവദിക്കണം. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

പമ്പയിലേക്കു സർവീസ് നടത്തുന്ന എല്ലാ സർവീസുകളും തീർഥാടനം കഴിയുംവരെ കെഎസ്ആർടിസി ശബരിമല സ്പെഷൽ ആക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപ്പോകളിൽനിന്നു പമ്പയിലേക്ക് ദിവസവും സർവീസ് നടത്തിവന്ന ഷെഡ്യൂൾ ബസുകളും സ്പെഷൽ ആക്കി. എരുമേലിയിൽനിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസ് തീർഥാടനം കഴിയും വരെ അട്ടത്തോട് വരെ മാത്രമാക്കി പരിമിതപ്പെടുത്തി.

പ്രധാന ഡിപ്പോകളിൽനിന്ന് പമ്പയിലേക്കുള്ള ശബരിമല സ്പെഷൽ ബസുകളിലെ നിരക്ക് (ആദ്യത്തേത് ഫാസ്റ്റ്, രണ്ടാമത്തേത് സൂപ്പർ ഫാസ്റ്റ്):

തിരുവനന്തപുരം- 294, 303
കുമളി- 232, 240
ചെങ്ങന്നൂർ- 180, 187
കോട്ടയം- 190, 196
എറണാകുളം- 295, 305
പത്തനംതിട്ട- 143,149
കൊട്ടാരക്കര- 195, 201
ഗുരുവായൂർ- 429, 442
തൃശൂർ- 337, 388
എരുമേലി- 114, 119
കൊല്ലം- 232, 240
ആറ്റിങ്ങൽ- 275
ഓച്ചിറ 232, 240.

പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന്റെ നിരക്ക് കൂട്ടിയിട്ടില്ല. ലോഫ്ലോർ ബസുകളാണ് ചെയിൻ സർവീസിന് എത്തിച്ചിട്ടുള്ളത്. എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് നിരക്ക്. പത്തനംതിട്ട- പമ്പ ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ വരെ 112 രൂപയായിരുന്നു. അതാണ് 143 രൂപയായി വർധിച്ചത്.

English Summary: High court wants solution to congestion in KSRTC buses at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com