ADVERTISEMENT

ന്യൂഡൽഹി ∙ അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ നിയമിക്കാൻ ഇന്ത്യൻ നേവി. നാവികസേനാ മേധാവി ആർ.ഹരികുമാറാണ് ഇക്കാര്യം അറിയിച്ചത്. അഗ്‌നിവീർ പദ്ധതിയുടെ ഭാഗമായി 3000 അഗ്നിവീറുകളെയാണ് നിയമിക്കുന്നത്. ഇതിൽ 341 പേർ വനിതകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണുണ്ടായത്. ഇതിൽ 82,000 പേർ വനിതാ അപേക്ഷകരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരഞ്ഞെടുപ്പ് പ്രക്രിയ പുരുഷന്മാർക്കും വനിതകൾക്കും ഒരുപോലെയായിരുന്നു. വനിതകൾക്ക് മാത്രമായി പ്രത്യേക ടെസ്റ്റുകൾ ഒന്നും നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സേനയിൽ ജെൻഡർ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വനിതാ ഫൈറ്റർ പൈലറ്റുമാരെയും എയർ ഓപ്പറേഷൻമാരെയും നേരത്തേ നിയമിച്ചിരുന്നു. വരും വർഷങ്ങളിലും വിവിധ തസ്തികകളിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുമെന്നും നാവികസേനാ മേധാവി പറഞ്ഞു.

English Summary:  In A First, Indian Navy Inducts 341 Women Sailors Under Agniveer Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com