ADVERTISEMENT

കോട്ടയം∙ ഈരാറ്റുപേട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച്, 6 വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച കോട്ടയം നടക്കല്‍ സ്വദേശി യാസീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാട്ടുപേറ്റ ടൗണിൽ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവമുണ്ടായത്. അപകടത്തിൽ നാലു പേര്‍ക്ക് പരുക്കേറ്റിരുന്നു.

യാസീന്‍റെ കാർ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പരുക്കേറ്റ ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

English Summary: Inebriated driver causes accident at Erattupetta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com