തുറമുഖ നിർമാണം സ്ഥിരമായി നിർത്തേണ്ട; ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: ലത്തീന്‍ അതിരൂപത

vizhinjam
സമരക്കാർ അടിച്ചുതകർത്ത വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ
SHARE

തിരുവനന്തപുരം ∙ വിഴിഞ്ഞം സമരത്തിൽ സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കണമെന്ന് ലത്തീൻ അതിരൂപത. തുറമുഖനിർമാണം സ്ഥിരമായി നിർത്തേണ്ട, നിർത്തിവച്ച് തീരശോഷണം പഠിക്കണം. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സർക്കാർ സമീപനം പ്രകോപനമുണ്ടാക്കി. വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങൾ അപലപനീയമെന്നും സർക്കുലറിൽ പറയുന്നു.

അതേസമയം, വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകൾ സജീവമാക്കിയിരിക്കുകയാണ്. കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ, മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. നേരത്തേ ചീഫ് സെക്രട്ടറി വി.പി.ജോയ്, ക്ലിമ്മിസ് ബാവയെയും ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോയെയും കണ്ടിരുന്നു. ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച.

English Summary: Latin church circular on Vizhinjam clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS