ADVERTISEMENT

ചെന്നൈ∙ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ക്ഷേത്രങ്ങളിൽ ആളുകളെത്തുന്നത് പ്രാർഥനയ്ക്കായാണ്. ചിലർ അതിനിടയിൽ മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നത് മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്നു. ഫോണുകൾ ലോക്കറിൽ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യം അതത് ക്ഷേത്ര കമ്മിറ്റികൾ ഉണ്ടാക്കണമെന്നും നിർദേശം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

English Summary: Madras High Court Bans Mobile Phones In Temples Across Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com